ചെന്നൈ: നടനും സംവിധായകനും രചയിതാവും നിര്‍മ്മാതാവുമായ പ്രതാപ്. കെ പോത്തന് (69) അന്തരിച്ചു. ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടു ജോലിക്കാരനാണ് മുറിക്കുള്ളില്‍ പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളും ഫഌറ്റില്‍ ഉണ്ടായിരുന്നു. ഉറക്കമാണെന്നാണ് കരുതിയതെങ്കിലും ഏറെ വൈകിയും എഴുന്നേല്‍ക്കാക്കതിനെ തുടര്‍ന്നാണ് ജോലിക്കാരന് മുറിക്കുള്ളില്‍ എത്തി പരിശോധിച്ചത്. ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതകാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതാപ് പോത്തന് എന്നപേരിലാണ് അദ്ദേഹം പ്രശസ്തനായത്. മലയാളം,തമിഴ്, കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ പ്രതാപ് പോത്തന് സംവിധാനം ചെയ്തു.
തകര, ലോറി, ചാമരം, ഇടുക്കി ഗോള്‍ഡ് അടക്കം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് ആണ് അഭിനയിച്ച് അവസാന മലയാള ചിത്രം. കഴിഞ്ഞ എട്ടുവര്‍ഷമായി ഗ്രീന്‍ ആപ്പിള്‍ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജന്‍സിയുമായി തിരക്കിലായിരുന്നു അദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: