തിരുവനന്തപുരം: കേരളത്തില്‍ അതീവ അപകടകരമായ കുരങ്ങുപനി ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രി. കുരങ്ങുപനി തന്നെയാണെന്നാണ് സംശയമെന്നും സാംപിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചെന്നും മന്ത്രി. വിദേശത്ത് നിന്ന് എത്തിയ ഇയാള്‍ കുരങ്ങുപനി സ്ഥിരീകരിച്ച മറ്റൊരു വ്യക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. നാലു ദിവസം മുന്‍പ് കേരളത്തിലെത്തിയ ഇയാളുടെ കുടുംബാഗങ്ങളേയും ഐസലേറ്റ് ചെയ്തിട്ടുണ്ട്. യുഎഇയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.
പനി കൂടാതെ കുരങ്ങുപനിക്ക് സമാനമായ ശരീരത്തില്‍ വസൂരിക്കു സമാനമായ കുമിളകള്‍ ഉണ്ട്. ഇന്ന് വൈകിട്ടോടെ ഇയാള്‍ക്ക് കുരങ്ങുപനി ആണോ എന്ന് സ്ഥിരീകരിക്കുമെന്നും മന്ത്രി. രോഗം സ്ഥിരീകരിച്ച ശേഷം ഇയാള്‍ ഏതു ജില്ലയെന്ന് അറിയിക്കും.കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: