കൊച്ചി: ഇരുമ്പനത്ത് കോസ്റ്റ്ഗാര്‍ഡ് ഉപേക്ഷിച്ച മാലിന്യത്തില്‍ ദേശീയ പതാകയും ഗാര്‍ഡിന്റെ പതാകയും. ഏഴിലധികം ദേശീയ പതാകകള്‍ മാലിന്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പനം കടവത്തുകടവില് മാലിന്യം തള്ളിയത്. കോസ്റ്റ് ഗാര്‍ഡിന്റെ പൊട്ടിയ ലൈഫ് ജാക്കറ്റുകളും കസേരകളും അടക്കം ഉപേക്ഷിച്ചതിനൊപ്പമാണ് പതാകയും കണ്ടെത്തിയത്.
പ്രധാനപാതയില്‍ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്താണ് മാലിന്യങ്ങള്‍ തള്ളിയത്. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് ദേശീയ പതാക മാലിന്യത്തില്‍ കിടക്കുന്നത് കണ്ടത്. ദേശീയപതാക എടുത്തുമാറ്റിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. ഹില്‍ പാലസ് പോലീസ് എത്തി ദേശീയ പതാക സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദേശീയ പതാകയോടുള്ള അനാദരവ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: