കൊളംബോ : പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെച്ചൊഴിയാത്തതില് പ്രതിഷേധിച്ച് ജനങ്ങള്‍ വീണ്ടും തെരുവില്‍. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നിലവിലെ സര്‍ക്കാരാണെന്നും പ്രസിഡന്റ് രാജിവെച്ചൊഴിയാതെ പിന്നോട്ടില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ ശ്രീലങ്കന്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സുരക്ഷതീര്‍ത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് എപ്പോള്‍ രാജിവെക്കുന്നോ അതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.
ഇതുവരെ പ്രസിഡന്റെിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. അതാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വ്യാപിച്ചത്. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബായ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകാരികളുടെ തീരുമാനം.
പ്രസിഡന്റ് ഗോതബായ രാജപക്സെ ഇന്ന് രാജിവെയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പ്രസിഡന്റ് ചില ഉപാധികള്‍ മുന്നോട്ട് വയ്ക്കുകയും ശേഷം ബുധനാഴ്ച പുലര്‍ച്ചയോടെ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് അദ്ദേഹം മാലി ദ്വീപിലേക്ക് കടക്കുകയുമായിരുന്നു. രണട്് അംഗരക്ഷകര്‍ക്കും കുടുംബത്തോടൊപ്പവുമാണ് ഗോതബായ രാജ്യം വിട്ടത്.
അതേസമയം പ്രസിഡന്റ് ഗോതബായ രജപക്സെയ്ക്ക് രാജ്യം വിടാന്‍ സഹായം നല്‍കിയെന്ന ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഭാരതം എന്നും ശ്രീലങ്കന്‍ ജനതയ്ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. രജപക്സെ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ സഹായം നല്‍കിയെന്ന തരത്തില്‍ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വസ്തുതയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രംഗത്ത് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: