തിരുവനന്തപുരം : മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ യൂട്യൂബ് വീഡിയോയില്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് കണ്ടെത്തല്‍. പോലീസിന്റെ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തിയത്.
എന്നാല്‍ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവതരമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗീക പീഡനം നടത്തി ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമര്‍ശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പരാതിക്കാര്‍ കോടതിയെ സമീപിച്ചാലും കേസെടുക്കാന്‍ ഉത്തരവിട്ടേക്കുമെന്ന് പോലീസ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രൊഫ. കുസുമം ജോസഫിന്റെ പരാതിയിലാണ് തൃശൂര്‍ റൂറല്‍ പോലീസിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: