എടത്വാ: ജലോത്സവ പ്രേമികള്‍ക്ക് ആവേശമായി വഞ്ചിപ്പാട്ടിന്റേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയില്‍ തലവടി ചുണ്ടന് മലര്‍ത്തല്‍ ചടങ്ങ് നടന്നു. കോഴിമുക്ക് നാരായണല്‍ ആചാരിയുടെ മകന് സാബു ആചാരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപത്തെ മാലിപ്പുരയില്‍ തലവടി ചുണ്ടന് നിര്‍മ്മാണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് തോമസ് കെ.തോമസ് എംഎല് എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.ആര് ഗോപകുമാര്‍ അദ്ധ്യക്ഷനായി. കളിവള്ള ശില്പി സാബു നാരായണന് ആചാരിയെ ജനറല്‍ സെക്രട്ടറി ജോമോന് ചക്കാലയില്‍ ട്രഷറാര്‍ പി.ഡി രമേശ് കുമാര്‍ എന്നിവര്‍ ആദരിച്ചു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായര്‍, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ആനന്ദന് നമ്പൂതിരി, ഫാദര്‍ ഏബ്രഹാം തോമസ്, സമിതി വൈസ് പ്രസിഡന്റ് ജോജി ജെ. വയലപള്ളി, അരുണ്‍കുമാര്‍ പുന്നശ്ശേരില്‍, ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്സണ് വി.ഇടിക്കുള, റമദാ ഗ്രൂപ്പ് ചെയര്മാന് റെജി ചെറിയാന്, ബിജു പാലത്തിങ്കല്‍, പി.വി ഉത്തമന്, സുനില്‍ വഞ്ചിക്കല്‍, പി.ആര്.വി. നായര്‍ ,ബിനോയി മംഗലത്താടി, രജീഷ് കുമാര്‍, ജെറി മാമ്മൂട്ടില്‍ ഓവര്‍സീസ് കോര്‍ഡിനേറ്റര്‍ ഷിക്കു അമ്പ്രയില്, സുഗുണന് സി.ആര് എന്നിവര്‍ പ്രസംഗിച്ചു.
ജലോത്സവ ദൃക്സാക്ഷി അവതാരകനും യുവമാധ്യമ പ്രവര്‍ത്തകനുമായ റിക്സണ് ഉമ്മന്‍ വര്‍ഗ്ഗീസിനെ ചടങ്ങില്‍ ആദരിച്ചു. ജലോത്സവ പ്രേമികളുടെയും തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: