തൃശൂർ: കളക്ടറേറ്റിൽ ഇടത് യൂണിയൻ നേതാക്കൾ നടത്തിയ കൂട്ടത്തല്ല് മൊത്ത് സിവിൽ സർവീസിന് അപമാനകരമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് തൃശൂർ ജില്ലാ സെക്രട്ടറി എം. കെ നരേന്ദ്രൻ. കൂട്ടത്തല്ലിന് ഉത്തരവാദികളായവരെ സ്ഥലം മാറ്റി പ്രശ്നം താൽക്കാലിലമായി ഒതുക്കിതീർത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാതെ ഇത്തരത്തിൽ ഗുണ്ടായിസം കാണിക്കുകയാണ് ഇടത് യൂണിയനുകൾ. രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ സ്റ്റാലിനിസം അടിച്ചേൽപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇതിന് തടയിടാത്തതാണ് ഇത്തരം സംഘട്ടനങ്ങൾക്ക് കാരണം. ജില്ലാ കളക്ടർ ഇത്തരം വിഷയങ്ങളിൽ ഭാവിയിലും കർശന നടപടികൾ സ്വീകരിക്കണം. ഇത്തരത്തിൽ ക്രിമിനലിസം കാണിക്കുന്ന ഇടത് സംഘടനകളെ ജീവനക്കാർ തിരസ്കരിക്കണമെന്നും എം. കെ നരേന്ദ്രൻ പറഞ്ഞു.
അയ്യന്തോൾ ബ്രാഞ്ച് എൻ ജി ഒ സംഘ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. കെ. ഡി മാധവദാസ്, സി. ശരത്കുമാർ, സനൽ കുമാർ, രാജീവ് തങ്കപ്പൻ, പി. സി ഷിജു എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: