ന്യൂദല്‍ഹി: ഉദയ്പൂരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ ഭീകരര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്ന് രാജസ്ഥാന് പോലീസ് കണ്ടെത്തി. കനയ്യ ലാലിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി റിയാസ് അട്ടാരി 2019 മുതല്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ്. മറ്റൊരു പ്രതിയായ ബബ്ലയും താന്‍ പിഎഫ്ഐ പ്രവര്‍ത്തകനാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നൂപൂര്‍ ശര്‍മ്മയ്ക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി ഉദയ്പൂരില്‍ നടത്തിയ പിഎഫ്ഐ റാലിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കൊലപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. പിഎഫ്ഐ സംസ്ഥാന-ദേശീയ നേതൃത്വത്തിനും കൊലപാതകത്തില്‍ അറിവുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ രേഖകളും സംഘടനയിലെ അവരുടെ അടുപ്പവും വിശദമായി അന്വേഷിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാവും.
നൂപുര്‍ ശര്‍മ്മയ്ക്ക് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊലചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെയെ വധിച്ച സംഭവത്തിന് പിന്നിലും പിഎഫ്ഐ ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ ഇര്ഫാന് ഖാനും യൂസുഫ് ഖാനും പിഎഫ്ഐ ബന്ധമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. താലിബാന് മോഡല്‍ കൊലപാതകങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രതികള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: