തിരുവനന്തപുരം: കുണ്ടമണ്‍കടവിലുള്ള ഹോംസ്റ്റേ കത്തിച്ച പ്രതികളെ പിടികൂടാത്തതില്‍ പോലീസിനെതിരെ സന്ദീപാനന്ദഗിരി. ഹോംസ്റ്റേയ്ക്ക് തീയിട്ടത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പോലീസ് തെളിവുകള്‍ നശിപ്പിച്ചു. പോലീസില്‍ സംഘപരിവാര്‍ ബന്ധമുള്ളവരുണ്ട്. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
പ്രതിയെകണ്ടെത്താന സാധിക്കാത്തതിനാല്‍ ആശ്രമം കത്തിചെന്ന കേസ് അവസാനിപ്പിക്കാന്‍ െ്രെകംബ്രാഞ്ച് തീരുമാനിച്ചിരുന്നു. പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം കേസില്‍ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് െ്രെകംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്നര വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി െ്രെകംബ്രാഞ്ച് കോടതിയില്‍ അറിയിക്കും. എന്നാല്‍ കേസിലെ തെളിവുകള്‍ പോലീസ് നശിപ്പിച്ചെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പല തെളിവുകളുമുണ്ടായിരുന്നു. ആശ്രമം കത്തിക്കുന്നതിന് മുമ്പ് ആശ്രമത്തിലേക്ക് മാര്‍ച്ച് നടന്നിരുന്നു. ആസമയത്ത് ആശ്രമത്തിനകത്തെ വണ്ടി മാറ്റിയിടാനും പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനം മാറ്റിയിട്ടതാണ്. ഒരാഴ്ചയ്ക്ക് ശേഷം വാഹനം കൊണ്ടുവന്നിട്ടതിന് പിന്നാലെ വാഹനം കത്തിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിരധി ദുരൂഹതകളുണ്ട്. ഇതൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണ്. തീ വെച്ചത് ഞങ്ങള്‍ തന്നെയാണെന്ന് വാദിക്കുകയാണെങ്കില്‍ അത് കോടതിയില്‍ തെളിയിക്കട്ടെയെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: