ന്യൂദല്‍ഹി:രാഷ്ട്രീയ അധികാരത്തിനായി തീവ്രവാദത്തെ വരെ പ്രീണിപ്പിക്കാന്‍ തയ്യാറുള്ളവരാണ് കോണ്‍ഗ്രസെന്ന് ബിജെപി വക്താവ് സംപിത് പത്ര. ഏതൊക്കെ സംസ്ഥാനങ്ങളില്‍ തീവ്രവാദമുണ്ടോ അതെല്ലാം അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് വളര്‍ത്തിയതാണെന്നും സംപിത് പത്ര പറഞ്ഞു.
ബാട് ല ഹൗസിലെ ഏറ്റുമുട്ടല്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കണ്ണീരണിഞ്ഞു. എന്നാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന സല്മാന് ഖുര്‍ഷിദ് പറഞ്ഞത്. തീവ്രവാദിയെന്ന് സംശയിക്കുന്ന ഇസ്രത് ജഹാനെ പൊലീസ് വധിച്ചതിന് ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ആക്രമിച്ചിരുന്നു. ബാട് ല ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പറഞ്ഞവരുടെ ഒപ്പം ചേരുകയാണ് അന്ന് കോണ്‍ഗ്രസ് ചെയ്തത്. – സംപിത് പത്ര അഭിപ്രായപ്പെട്ടു. (തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഒഖ് ലയിലെ ജാമിയ നഗര്‍ പ്രദേശത്തെ ബാട് ല ഹൗസിലെ ഫ്ളാറ്റില്‍ ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ പിടികൂടാന്‍ ദല്‍ഹി പൊലീസ് 2008ല്‍ നടത്തിയ സായുധ ആക്രമണമായിരുന്നു ബാട് ല ഹൗസ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.)
ഇസ്രത്ത് തങ്ങളുടെ സംഘാംഗമാണെന്ന് ലഷ്കറെ തൊയ്ബ വരെ സമ്മതിച്ചതാണ്. എന്നാലും കോണ്‍ഗ്രസ് ഇപ്പോഴും അവരെ നിഷ്കളങ്കയാണെന്ന് പറഞ്ഞ് വാഴ്ത്തുകയാണ്. അങ്ങിനെയുള്ള കോണ്‍ഗ്രസാണ് ഇപ്പോള്‍ 22 സ്ഥലങ്ങളില്‍ ബിജെപിക്ക് തീവ്രവാദബന്ധം ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. – സംപിത് പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: