തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിന് കാരണമായ വൈറസിന്റെ 11 വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയത്. എക്സ്ഇ, എക്സ്എച്ച്, എച്ച്ക്യു, ഒമിക്രോണ്‍ ബിഎ 5 എന്നിവയും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
എക്സ്ഇയുടെ ഏഴും എച്ച്ക്യുവിന്റേതായി എട്ടും സാംപിളുകളിലുമാണ് സ്ഥിരീകരണമുണ്ടായത്. പുതിയവയില്‍പ്പെട്ട മറ്റു വകഭേദങ്ങളില്‍ ഓരോ സാംപിളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഡിസംബറിനുശേഷം 6728 സാംപിളുകളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പ്രതിദിനം മൂവായിരത്തിലധികം പേര്‍ക്ക് ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: