ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍ വേ ചരിത്രത്തിലാദ്യമായി പത്ത് മാസം പ്രായമുളള കുഞ്ഞിന് ജോലി നല്കി.ഛത്തീസ്ഗണ്ഡിലാണ് വിചിത്ര ജോലി നിയമനം നടന്നത്.കുഞ്ഞിന്റെ പിതാവ് രാജേന്ദ്രകുമാര്‍ റെയിലവെയുടെ ഭിലായി യാര്‍ഡില്‍ അസിസ്റ്റന്റായിരുന്നു.കഴിഞ്ഞ ജൂണ്‍ ഒന്നിന് ഉണ്ടായ അപകടത്തില്‍ രാജേന്ദ്രകുമാറും ഭാര്യയും മരണപ്പെട്ടു.കുഞ്ഞ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.
രാജേന്ദ്രകുമാറിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും റെയില്‍വേ ചെയ്തുകൊടുത്തു.ആശ്രിതനിയമന പ്രകാരം കുഞ്ഞിന് ജോലി ലഭിക്കണം. അതിനുവേണ്ടി ജൂലൈ ഒന്നിന് രാജേന്ദ്രകുമാറിന്റെ ബന്ധുക്കള്‍ കുഞ്ഞുമായി അപേക്ഷസമര്‍പ്പിക്കാന്‍ റെയില്‍വേ ഓഫീസില്‍ എത്തിയത്.പത്ത് മാസം പ്രായമായ കുഞ്ഞിന് ജോലി നല്‍കുന്നത് റെയില്‍ വേ ചരിത്രത്തിലാദ്യമാണ്.
ജോലിയ്ക്കുവേണ്ടിയുളള അപേക്ഷയില്‍ കുഞ്ഞികൈവില് പതിച്ചപ്പോള്‍ കുഞ്ഞ് ഉറക്കെക്കരഞ്ഞു ഇത് ഓഫീസിലുളളവരെയും കണ്ണീരിലാക്കി.കുഞ്ഞിന്റെ ഒപ്പിന് വേണ്ടി എന്ത് ചെയ്യുമെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും, പിന്നീടാണ് വിരലടയാളം എടുക്കാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞിന് പതിനെട്ട് വയസാകുമ്പോള്‍ ജോലിയില്‍ പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: