ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.യൂറോപ്പിലും, അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദങ്ങള്‍ പടരുമ്പോള്‍ ഇന്ത്യയില്‍ ബി.എ 2.75 ആണ് പടരുന്നതെന്ന് ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറമെ മറ്റ് പത്ത് രാജ്യങ്ങിലൂടെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് പഠിക്കാന്‍ കുറച്ച് സ്വീകന്സുകളെ ലഭിച്ചിട്ടുളളു.ഇത് മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും, പ്രതിരോധ മരുന്നിന് ഇതിനെ തടയാന്‍ സാധിക്കുമോ എന്നും, ഇത് കൂടുതല്‍ ഗൗരവമുളളതാണൊ എന്നും വ്യക്തമായിട്ടില്ലെന്ന് ഡബ്ലു.എച്ച്.ഒയുടെ മുതിര്‍ന്ന ശസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഈ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.ആഗോളതലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ലു.എച്ച്.ഒ പറഞ്ഞു.കഴിഞ്ഞ മൂന്നാഴ്ച്ചയായി കോവിഡ് കേസുകള്‍ ആഗോളതലത്തില്‍ 30 ശതമാനത്തോളം വര്‍ദ്ധന ഉണ്ടായതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: