മുംബൈ:കനത്തമഴയത്ത് കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്ത് നിന്ന് പകര്‍ത്തിയ ഈ വിഡിയോ ഇതിനോടകം 70,000 പേര് കണ്ടുകഴിഞ്ഞു.ഇപ്പോള്‍ സ്വിഗ്ഗിയും ഇതാരാണി യുവാവ് എന്ന് കണ്ടെത്താനുളള ശ്രമത്തിലാണ്.മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും അറിയില്ലെ ആരാണ്’ ഈ ധീരനായ യുവതാരമെന്നും ‘ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്വിഗ്ഗി കുറിച്ചു.
അദ്ദേഹം പുറകില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗിനുളളില്‍ എന്താണ്? നല്ല മഴപെയ്യുന്ന ദിവസം എന്തിനാണ് തിരക്കുളള മുംബൈ തെരുവിലൂടെ അദ്ദേഹം പോകുന്നത്? ഭക്ഷണം ഡെലിവറി ചെയ്യുമ്പോള്‍ അദ്ദേഹം കുതിരയെ എവിടെയാണ് നിര്‍ത്തുന്നത്.ട്വിറ്റില്‍ സ്വിഗ്ഗി ചോദിക്കുന്നു.ഇയാളെ കണ്ടെത്തുന്നതിന് സ്വിഗ്ഗി ശ്രമങ്ങള്‍ ആരംഭിച്ചതായും അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച് ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികവും നല്‍കുമെന്നും സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു.
അവസാനം ഇവര്‍ ഇങ്ങനെ കൂടിക്കുറിച്ചു.’ കൂടുതല്‍ പരിസ്ഥിതി സൗഹൃദത്തിനായി നിലവിലുളള വാഹനസൗകര്യങ്ങള്‍ മാറ്റി പകരം കുതിര, കഴുത, ഒട്ടകം, ആന തുടങ്ങിയ ജീവികളെ ഉപയോഗിക്കാന്‍ സ്വിഗ്ഗി തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: