ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും വേറിട്ട് തമിഴ് രാജ്യം വേണമെന്ന ഭരണാഘടനാ വിരുദ്ധമായ ആവശ്യമുയര്‍ത്തിയ ഡിഎംകെ എംപി എ. രാജയെ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജയിലിലടയ്ക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി.
ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന എ. രാജ ഈ പ്രസ്താവന വഴി ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കുറച്ച് കാലത്തേക്ക് രാജയെ ഈ പ്രസ്താവനയുടെ പേരില്‍ ജയിലിലടക്കണം. ജാമ്യം ലഭിക്കുന്നതിന് മുന്‍പ് 2ജി അഴിമതിക്കേസില്‍ സുദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ ആളാണ്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന രാജ ജാമ്യ വ്യവസ്ഥ ലംഘിച്ചു. അധികം തടസ്സമില്ലാതെ അദ്ദേഹത്തെ വീണ്ടും ജയിലിലയയ്ക്കാന്‍ സാധിക്കും,”- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം നാമക്കലില്‍ നടന്ന ഡിഎംകെ യോഗത്തിലാണ് ഡിഎംകെ നേതാവ് എ. രാജ 60 വര്‍ഷം മുന്‍പുള്ള സ്വതന്ത്ര തമിഴ്നാടിന് വേണ്ടി വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാടിന് ആവശ്യമായ സ്വയം ഭരണാധികാരം നല്‍കണമെന്ന് നാമക്കല്‍ നടന്ന യോഗത്തില്‍ എ. രാജ പ്രധാനമന്ത്രി മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടിരുന്നു. തമിഴ്നാടിനെ കേന്ദ്രത്തിന്റെ ദയയില്‍ വിടുന്ന രീതി അനുവദിക്കാനാവില്ലെന്നും രാജ പ്രസ്താവിച്ചിരുന്നു.
നീലഗിരീസില്‍ നിന്നുള്ള എംപി കൂടിയായ രാജ മുഖ്യമന്ത്രി സ്റ്റാലിന് ഇരിക്കുന്ന വേദിയിലാണ് ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തിയത്. “തങ്ങളുടെ നേതാവ് പെരിയാര്‍ മരണം വരെയും ഭാരതത്തില്‍ നിന്നും വേറിട്ട തമിഴ്നാടിന് വേണ്ടി വാദിച്ച നേതാവായിരുന്നെന്നും എന്നാല്‍ ഈ ആശയത്തെ പിന്നീടുള്ളവര്‍ മാറ്റിവെച്ച് ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും വേണ്ടി ഫെഡറലിസം സ്വകരിക്കുകയായിരുന്നു.” – രാജ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: