ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ)യുടെ പിഎസ്എല്‍വിസി-53 റോക്കറ്റ് ഭ്രമണപഥത്തിലേക്ക് അയച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഇസ്രോയുടെ രണ്ടാമത് വാണിജ്യ വിക്ഷേപണമാണിത്. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളുമായാണ് ഇന്ന് വൈകീട്ട് 6.02ന് റോക്കറ്റ് വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡാണ് വ്യാഴാഴ്ചത്തെ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയത്.
ഖര, ദ്രവ ഇന്ധനം ഉപയോഗിക്കുന്ന നാലുഘട്ടങ്ങളുള്ള പിഎസ്എല്‍വിസി-53 റോക്കറ്റിന് 228 ടണ്‍ ഭാരവും 44.4 മീറ്റര്‍ നീളവുമാണുള്ളത്. ആദ്യ മൂന്നു ഘട്ടങ്ങള്‍ എരിഞ്ഞടങ്ങുമെങ്കിലും അവസാനഭാഗം ഭ്രമണപഥത്തില്‍ തുടരുമെന്നതാണ് ദൗത്യത്തിന്റെ സവിശേഷത. ആറ് ചെറു പര്യവേക്ഷണ ഉപകരണങ്ങളെ വഹിക്കുന്ന ബഹിരാകാശ നിലയമായി ഇതിനെ ഉപയോഗിക്കും. സിംഗപ്പൂരിനു വേണ്ടി കൊറിയയില്‍ നിര്‍മിച്ച ഡിഎസ്-ഇ ഒ ഉപഗ്രഹവും ന്യൂസാര്‍ ഉപഗ്രഹവുമാണ് പിഎസ്എല്‍വിയിലെ പ്രധാന പേടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: