ന്യൂദല്‍ഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്കി, അതുവഴി 2022 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതരത്തില്‍ അസംസ്കൃത എണ്ണയുടെയും കണ്ടന്‍സേറ്റിന്റെയും (സാന്ദ്രീകൃതവസ്തു) നീക്കിവയ്ക്കല് അവസാനിപ്പിക്കാനും ഗവണ്മെന്റ് തീരുമാനിച്ചു.
ഇത് എല്ലാ പര്യവേഷണ ഉല്‍പ്പാദക (ഇ ആന്‍ഡ് പി) ഓപ്പറേറ്റര്‍മാര്‍ക്കും വിപണന സ്വാതന്ത്ര്യം ഉറപ്പാക്കും. ഗവണ്മെന്റിനോ അത് നാമനിര്‍ദ്ദേശംചെയ്യുന്നവര്‍ക്കോ അല്ലെങ്കില്‍ ഗവണ്മെന്റ് കമ്പനികള്‍ക്കോ അസംസ്കൃത എണ്ണ വില്‍ക്കുന്നതിനുള്ള ഉല്‍പ്പാദന പങ്കുവയ്ക്കല്‍ കരാറിലെ (പ്രൊഡക്ഷന്‍ ഷെയറിംഗ് കരാറുകളിലെ പി.എസ്.സി) വ്യവസ്ഥകള്‍ ഇതനുസരിച്ച് ഒഴിവാക്കപ്പെടും. ഇനി മുതല്‍ എല്ലാ ഇ ആന്‍ഡ് പി കമ്പനികള്‍ക്കും അവരുടെ പാടങ്ങളില്‍ നിന്നുള്ള അസംസ്കൃത എണ്ണ ആഭ്യന്തര വിപണിയില്‍ വില്ക്കാന് സ്വാതന്ത്ര്യമുണ്ടായിരിക്കും. റോയല്‍റ്റി, സെസ് മുതലായ ഗവണ്മെന്റ് വരുമാനം എല്ലാ കരാറുകളിലുടനീളം ഏകീകൃത അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് തുടരും. മുമ്പത്തെപ്പോലെ കയറ്റുമതി അനുവദിക്കില്ല.
ഈ തീരുമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കും, എണ്ണ, വാതക മേഖലയുടെ ഏറ്റവും മുകള്‍തട്ടില്‍ (അപ്സ്ട്രീം) നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനം നല്‍കും, കൂടാതെ 2014 മുതല്‍ നടപ്പിലാക്കിയ ലക്ഷ്യത്തോടെയുള്ള പരിവര്‍ത്തന പരിഷ്കാരങ്ങളുടെ ഒരു പരമ്പര കെട്ടിപ്പടുക്കുകയും ചെയ്യും. വ്യാപാരം സുഗമമാക്കുന്നതിനും ഓപ്പറേറ്റര്‍മാര്‍ക്ക്/വ്യവസായത്തിന് കൂടുതല്‍ പ്രവര്‍ത്തന വഴക്കം സുഗമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് എണ്ണ വാതക മേഖലകളിലെ ഉല്‍പ്പാദനം, അടിസ്ഥാനസൗകര്യം വിപണനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിച്ചത്.
വാതകത്തിന്റെ വിലനിര്‍ണ്ണയവും വിപണന സ്വാതന്ത്ര്യവും, വാതകം കണ്ടെത്തല്‍, മത്സരാധിഷ്ഠിത ഇബിഡ്ഡിംഗ് പ്രക്രിയ, ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ ലൈസന്‍സിംഗ് (ഹെല്‍പ്പ്) നയത്തിന് കീഴില്‍ വരുമാനം പങ്കിടല്‍ കരാറുകള്‍ അവതരിപ്പിക്കല്‍ തുടങ്ങി പര്യവേക്ഷണ, ഉല്‍പ്പാദന (ഇ ആന്‍ഡ് പി) മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഗവണ്മെന്റ് നിരവധി പുരോഗമനപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പിന്നീട് നിരവധി ബിഡ്ഡിംഗ് റൗണ്ടുകളിലൂടെ വലിയതോതില്‍ ബ്ലോക്കുകള്‍ അനുവദിക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ ഫലമായി, 2014ന് മുമ്പ് അനുവദിച്ചതിനെ അപേക്ഷിച്ച് പ്രദേശത്തിന്റെ ഏക്കര്‍ വിഹിതം ഏകദേശം ഇരട്ടിയായി. 2019 ഫെബ്രുവരി മുതല്‍, അപ്രതീക്ഷിത നേട്ടങ്ങളില്‍ നിന്നുള്ള ലാഭമല്ലാതെ ബുദ്ധിമുട്ടുള്ള തടങ്ങളില്‍ വരുമാനം പങ്കിടാതെ പരമാവധി ഉല്‍പ്പാദനം ഉണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിഷ്ക്കാരങ്ങളെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: