തിരുവനന്തപുരം: റെഡ് ക്രോസ്സ് സൊസൈറ്റി മെറിറ്റ് അവാര്‍ഡ് കണ്ണൂര്‍ ചെയര്മാന് കെ.ജി. ബാബുവിന് നല്കി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ് ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കേരള ഗവര്‍ണര്‍ കണ്ണൂര്‍ ചെയര്മാന് പ്രശസ്തി പത്രം നല്കി ആദരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ റെഡ് ക്രോസ്സ് സൊസൈറ്റി നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് സജീവമായി പങ്ക് വഹിച്ചവര്‍ക്ക് നല്കുന്ന അംഗീകാരമാണ് റെഡ് ക്രോസ്സ് സൊസൈറ്റി നാഷണല്‍ കമ്മിറ്റി നല്കുന്ന ദേശിയ മെറിറ്റ് അവാര്‍ഡ്. റെഡ് ക്രോസ്സ് സൊസൈറ്റി ചെയര്മാന് എം ആര് രഞ്ജിത് കാര്ത്തികേയന്, വൈസ് ചെയര്മാന് ജോബി തോമസ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ജി മോഹന്‍ കുമാര്‍, സ്റ്റേറ്റ് കമ്മിറ്റി അംഗം സമജ് ഇ.വി എന്നിവരും കെ.ജി. ബാബുവിന്റെ കുടുംബാംഗങ്ങളും തദവസരത്തില്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: