കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂര്‍ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള 12 ഇടവകകളിലെ മാതൃവേദിയുടെ ഡയറക്ടര്‍ കൂടിയാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരാതിയുമായി രംഗത്തെത്തിയത്. മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് പെരുന്നേടത്തിനാണ് പരാതി നല്‍കിയത്. സംഭവം നടന്നെന്ന് വ്യക്തമായതോടെയാണ് മാതൃവേദി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെ നീക്കിയത്.
വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്നും മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മിറ്റിയുടെ തെളിവെടുപ്പിന് ശേഷമായിരിക്കും തുടര്‍ നടപടി. എന്നാല്‍ തനിക്ക് പിശക് പറ്റിയതാണെന്നാണ് വൈദികന്റെ വിശദീകരണം. മറ്റൊരു വൈദികന് അയച്ച വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയതാണെന്നും ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: