തിരുവനന്തപുരം: ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മ്മിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഫേസ്ബുക്കില്‍ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികലടീച്ചര്‍.
“ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 42 ലക്ഷം രൂപ അനുവദിച്ചത്രെ…പിണറായ് ജീ…വന്ദേഗോമാതരം”- ഇതായിരുന്നു ശശികല ടീച്ചറുടെ ഫേസ് ബുക്ക് പോസ്റ്റ്. അഭിനന്ദനമാണോ പരിഹാസമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് ശശികല ടീച്ചറുടെ ഈ പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
നാഴികയ്ക്ക് നാല്പത് വട്ടം പശുവിനെയും ചാണകത്തെയും പശുഹത്യയെയും വിമര്‍ശിക്കുന്ന, പശുമാംസം ആവേശത്തോടെ ഭക്ഷിയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ നേതാവായ മുഖ്യമന്ത്രി പശുത്തൊഴുത്തിന് ഇത്രയും വലിയ തുക ചെലവാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ്കാര്ക്കിടയില് വലിയ അഭിപ്രായഭിന്നതകളുണ്ട്.ക്ലിഫ് ഹൗസിന് ചുറ്റുമതില്‍ പണിയാനും പശുത്തൊഴുത്തുണ്ടാക്കാനും 42.90 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. മരുമകന് കയ്യാളുന്ന പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: