തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
2010-2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്നും ഇത്തരം സാഹചര്യത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ സില്‍വര്‍ലൈനുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: