തിരുവനന്തപുരം: നിയമസഭയില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസില്‍ ആരോപണവിധേയനായിട്ടും, നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന് പിണറായി വിജയന് വിലപിക്കുന്നത് കാണുമ്പോള്‍ ജനങ്ങള്‍ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഡാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹത്തിന് രാജിവെക്കുന്നത് തന്നെയാണ് നല്ലത്.
ദിവസവും നാമം ജപിക്കുന്നത് പോലെ സംഘപരിവാര്‍, സംഘപരിവാര്‍ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി വിജന് കരുതരുത്. സംഘപരിവാറിനോ ബിജെപിക്കോ എച്ച്ആര്‍ഡിഎസുമായി ബന്ധമില്ല. മുന്‍ എസ്എഫ്ഐ നേതാക്കളും ഇപ്പോഴും സിപിഎമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? ഷാജ് കിരണ്‍ മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്? മറയ്ക്കാന്‍ പലതുമുള്ളതു കൊണ്ടാണ് പിണറായി ഒളിച്ചുകളിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എംഎല്‍എയുടെ നിലപാട് വര്‍ഗീയത ആളികത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രന് പറഞ്ഞു. വിദേശത്ത് നിന്നും ഖുറാന് കടത്തലും റംസാന് ഈന്തപ്പഴമെത്തിക്കലുമാണോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
രാഹുല്‍ഗാന്ധിയും യെച്ചൂരിയും ദില്ലിയില്‍ ആശയപരമായ യോജിപ്പിലെത്തിയപ്പോള്‍ നിയമസഭയില്‍ ആമാശയപരമായ വിയോജിപ്പു കാരണമാണ് സതീശനും പിണറായി വിജയനും തല്ല് കൂടുന്നത്. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ഒരു ആത്മാര്‍ത്ഥയുമില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: