തിരുവനന്തപുരം: മെട്രോമാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സും സംയുക്തമായി എം.എസ്.എം.ഇ.ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്, എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം കവടിയാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ആഡിറ്റോറിയത്തില്‍ ഇന്റര്‍നാഷണല്‍ എം.എസ്.എം.ഇ. ദിനാഘോഷവും കെ.എസ്.ഐ.ഡി.സി. – മെട്രോ എം.എസ്.എം.ഇ. അവാര്‍ഡ് വിതരണവും നടന്നു.
അഡ്വ.വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എം.എസ്.എം.ഇ. ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എസ്.എം.ഇ. സെമിനാര്‍ ഉദ്ഘാടനവും പ്രോഡക്റ്റ് ലോഞ്ചും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന് നിര്‍വ്വഹിച്ചു. കായിക മന്ത്രി അബ്ദുറഹ്മാന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, കെ. രാജന് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി.
എന്‍.എസ്.ഐ.സി. ചീഫ് മാനേജര്‍ ഡി. പോള്‍ ബ്രൈറ്റ് സിംഗ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം രക്ഷാധികാരി ചന്ദ്രസേനന്, ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് അസോസിയേഷന് സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക എന്നത് കേരള സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു കൊണ്ട് മന്ത്രി കെ.രാജന് പറഞ്ഞു. ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന ദൗത്യവുമായി ഒരു ലക്ഷം എം.എസ്.എം.ഇ.കള്‍ ഒരു വര്‍ഷത്തിനകം ആരംഭിക്കുന്ന പ്രവര്‍ത്തനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. വ്യവസായിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മന്ത്രി കെ.രാജന് പറഞ്ഞു.
സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നെടുംതൂണാണ്. വികസിത-വികസ്വര രാജ്യങ്ങള്‍ തങ്ങളുടെ സുസ്ഥിര വികസനത്തിനാണ് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും വ്യവസായ എസ്റ്റേറ്റുകളും കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയ്ക്കു നല്കി വരുന്ന സംഭാവന വളരെ വലുതാണെന്ന് മന്ത്രി അബ്ദുറഹ്മാന് പറഞ്ഞു.
കേരളത്തിന്റെ മികച്ച കണക്റ്റിവിറ്റി സൗകര്യം, വാര്‍ത്താ വിനിമയ ശൃംഖല, ലഭ്യമായ വിദഗ്ദ്ധ മനുഷ്യവിഭവ സമ്പത്ത്, അനുകൂലമായ കാലാവസ്ഥാ സാഹചര്യം, എന്നിവ കൂടാതെ താരതമ്യേന മെച്ചപ്പെട്ട വ്യവസായ അടിസ്ഥാന സൗകര്യവും എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യഘടകങ്ങളാണ്. കേരളത്തിലെ ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളുടെ വ്യവസായ വല്‍ക്കരണത്തിന് എം.എസ്.എം.ഇ.കള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് എം.എസ്.എം.ഇ. മേഖല മുഖ്യമായ പങ്ക് വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: