കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മലിനജല സംസ്കരണ പ്ളാന്റ് നിർമാണവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്ലാന്റ് നിർമാണം ഇന്ന് ആരംഭിച്ചതോടെ നിർമാണം തടയാൻ സംഘടിച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കസ്റ്റഡിയിൽ ഉള്ളവർ നിലവിൽ നടക്കാവ് പോലീസ് സ്റ്റേഷനുള്ളിലും പ്രതിഷേധിച്ചു. സംഘർഷത്തിൽ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ഇവരെ അശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ അഞ്ചരയോടെ നാട്ടുകാർ സംഘടിക്കുന്നത് മുൻപ് ഉദ്യോഗസ്ഥരും ജോലിക്കാരും ആവിക്കരയിലെത്തി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
വലിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഭൂമി നിരപ്പാക്കി. പൈലിങ്ങിനുള്ള പ്രാരംഭ ജോലികളും ആരംഭിച്ചു. സുരക്ഷക്കായി വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇതോടെ പ്രക്ഷോഭകർക്ക് നിർമാണ സ്ഥലത്തേക്ക് കടക്കാനായില്ല. തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധം തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: