അടിയന്തരാവസ്ഥയിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ദിരാഗാന്ധിയുടെ അധികാരഭ്രമവുമെല്ലാം എല്ലാവര്ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അധികാരഭ്രമത്തെയും ഏകാധിപത്യ പ്രവണതയെയും മുതലെടുത്ത് അവരിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച ഒരു വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്നത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല.
1970കളുടെ തുടക്കത്തില്‍ പ്രബലരായ കുറച്ച് സോവിയറ്റ് പക്ഷക്കാരായ കമ്യൂണിസ്റ്റു കാര്‍ഡ് ഹോള്‍ഡര്‍മാര്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിരുന്നു. മോഹന്‍ കുമാരമംഗലമടക്കമുള്ള കുറച്ചുപേര്‍ അതില്‍പ്പെടുന്നു. ഇവര്‍ക്ക് ബംഗാളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍ റായിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവായ ജസ്റ്റിസ് റേയേയാണ് മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കിയത്. അത് അടിയന്തരാവസ്ഥയില്‍ കോടതി ഇടപെടലിനെ ചെറുക്കാനായിരുന്നു.താഷ്ക്കന്റില്‍ വച്ച് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞതില്‍ കെജിബിക്ക് പങ്കുണ്ടെന്നും അത് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെന്നുമുള്ള വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെക്കുറിച്ചന്വേഷണമൊന്നുമുണ്ടായില്ല. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത് കോണ്‍ഗ്രസ്സിലേക്ക് നുഴഞ്ഞുകയറിയ സോവിയറ്റ് പക്ഷപാതികളായ കമ്യൂണിസ്റ്റുകാര്‍ക്കും റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബിക്കും അനുകൂല സാഹചര്യമായി മാറി. ഇവരാണ് എല്ലാ അധികാരങ്ങളും കൈയടക്കാനും അടിയന്തരാവസ്ഥ നടപ്പാക്കാനും രാഷ്ട്രീയനേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യാനും ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചത്. കൂട്ടത്തില്‍ കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് വിഭാഗം നേതാക്കളെയും ഇന്ദിരാഗാന്ധിയെ എല്ലാ പ്രതിസന്ധികളിലും പാറപോലെ നിന്ന് സംരക്ഷിച്ചുവന്ന ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള യുവതുര്‍ക്കികളെയും ജയിലിലടച്ചത് വ്യക്തമായ കണക്കുകൂട്ടലിലൂടെ ഇന്ദിരാഗാന്ധിയെ ഒറ്റപ്പെടുത്താനുള്ള തന്ത്രമായിരുന്നു. എല്ലാ അധികാരവും ഇന്ദിരാഗാന്ധിയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും ഈ പ്രക്രിയ പൂര്ണമായാല് അവരെ ഇല്ലാതാക്കി അട്ടിമറിയിലൂടെ ഭാരതത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള കെജിബി-കമ്യൂണിസ്റ്റ് ഗൂഢാലോചനയായിരുന്നു ഇത്. ജയിലിലായിരുന്ന മറ്റു രാഷ്ട്രീയനേതാക്കളെയും ഒറ്റരാത്രികൊണ്ട് ഉന്മൂലനം ചെയ്യാനും പദ്ധതിയിട്ടു. അങ്ങനെ കമ്യൂണിസ്റ്റ് അട്ടിമറിയിലൂടെ ഭാരതത്തെ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള ഒരു ഉപഗ്രഹമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് നടന്നത്. എന്നാല്‍, സിപിഎമ്മിന് ഇതില്‍ പങ്കാളിത്തമുണ്ടായിരുന്നില്ല. അതിനാലാണ് പല പ്രാദേശിക നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടത്.
എന്നാല്‍ യഥാസമയം ഇന്ദിരാഗാന്ധിക്ക് രഹസ്യാന്വേഷണവിഭാഗം സൂചന നല്കിയതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവായി. ഈ ഗൂഢാലോചനയില്‍ പങ്കാളികളായ ചില പ്രമുഖര്‍ പ്ലെയിന്‍ അപകടത്തിലും മറ്റും ദുരൂഹമായി മരണപ്പെടുകയും ചെയ്തു. ഖാലിസ്ഥാന്‍ ഭീകരരെക്കൊണ്ട് ഇന്ദിരാഗാന്ധിയെ വധിച്ചതിന്റെ പിന്നില്‍ കെജിബിയുടെ പ്രതികാരമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ക്കതിനുള്ള സഹായവും ആസൂത്രണവും കെജിബി വഴിയാണോ ലഭിച്ചതെന്ന് അന്വേഷിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: