ജറൂസലേം: ഗാസയില്‍ നിന്ന് വീണ്ടും പാലസ്തീന് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം. തിരിച്ചടിച്ച് ഇസ്രയേല്‍ സേന. ഒരാഴ്ച്ചക്കിടെ ഇതു രണ്ടാമത്തെ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ഗാസയില്‍നിന്ന് തെക്കന്‍ ഇസ്രായേലിലെ അഷ്കലോണിലേക്ക് റോക്കറ്റ് ആക്രമണം നടന്നിരുന്നു. ഇതിനു മറുപടിയായാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
അതേസമയം, ഇസ്രയേലിന്റെ സുരക്ഷാ വേലി തകര്‍ക്കാന്‍ ശ്രമിച്ച പാലസ്തീന് പൗരനെ വെടിവെച്ച് കൊന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഖല്ഖീലിയക്ക് സമീപത്തെ ജല്ജൂലിയയിലാണ് സംഭവം. വെസ്റ്റ്ബാങ്കിലെ ഫലസ്തീന് മേഖലകളെയും ഇസ്രായേലിനെയും വേര്‍തിരിക്കാന്‍ നിര്‍മിച്ച കൂറ്റന്‍ മതിലിന് സമീപത്താണ് നബീല്‍ അഹ്മദ് ഗാനില്‍ എന്ന 53കാരനെ വെടിവെച്ചുകൊന്നത്. സുരക്ഷാവേലി തകര്‍ക്കാനും മറികടക്കാനും നബീല്‍ ശ്രമിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: