കോഴിക്കോട് : ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇല്ലാതെയാണ് കൂളിമാട് പാലം നിര്‍മിച്ചതെന്ന് വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നിര്‍മാണ ചുമതലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ താക്കീതും ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മേല്‍നോട്ടം കൂളിമാട് പാലം നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ല. നിര്‍മാണത്തിനായുള്ള ജാക്കിക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകള്‍ ചരിഞ്ഞപ്പോള്‍ വേണ്ടത്ര മുന്‍കരുതലെടുക്കാനും സാധിച്ചിരുന്നില്ലെന്നും എന്‍ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: