തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തെ വിമര്‍ശിച്ച് എം.എ യൂസഫലി . പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. കെട്ടിടം കെട്ടി പൂര്‍ത്തിയായി കഴിയുമ്പോള്‍ സ്റ്റോപ് മെമ്മോ കെടുക്കുന്ന ഏര്‍പ്പാടാണിവിടെ. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂസഫലി.
നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്മാന് കൂടിയായ യൂസഫലി പറഞ്ഞു.
ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതില്‍ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഭാവിയില്‍ ഇടതു മുന്നണി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ലോക കേരള സഭ ബഹിഷ്ക്കരിക്കരുതെന്ന് ഉപദേശവും അദ്ദേഹം നല്കി. വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടെങ്കിലും എല്ലാ രാഷ്്ട്രീയ നേതാക്കളേയും ഒരേ രീതിയില്‍ സ്നേഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍. ഏതു നേതാവുവന്നാലും സ്വീകരിക്കുകയും കൊണ്ടി നടക്കുകയും ഭക്ഷണം നല്‍കുകയും താമസിപ്പിക്കുകയും ചെയ്യുന്നത് കടമയും അവകാശവും ആയിട്ടാണ് പ്രവാസികള്‍ കാണുന്നത്. ഞങ്ങള്‍ക്ക് ഭക്ഷണം നല്കുന്നത്ിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യര്‍ഥിച്ചു.
ഉദ്ഘാടനസമ്മേളനത്തില്‍ ലോക കേരളസഭയുടെ ആശയം വാജ്പേയി സര്‍ക്കാര്‍ ആരംഭിച്ച പ്രവാസി ദിവസ് പരിപാടിയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വി്ദ്യാഭ്യാസ നയം മികച്ചതും കേരളത്തിന് ഏറെ സാധ്യത തുറന്നു നല്‍കുന്നതുമാണെന്ന് യൂസഫലി പറഞ്ഞിരുന്നു.
ഗള്‍ഫ് മേഖലയില്‍ വരുന്ന പുതിയ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്‍കൂര്‍ നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക ഡയറക്ടര്‍ ആര്.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളില്‍ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതല്‍ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചര്‍ച്ചചെയ്യണമെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ഡോ.എം.അനിരുദ്ധന് അഭിപ്രായപ്പെട്ടു.
25000ത്തോളം വിദ്യാര്‍ത്ഥികള്‍ നൂറോളം യൂണിവേഴ്സിറ്റികളിലായി വിദേശത്ത് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തെ കുറിച്ചും വേള്‍ഡ് എഡ്യുക്കേഷന്‍ ഹോള്‍ഡിംഗ് സിഇഒ വിദ്യാ വിനോദ് സംസാരിച്ചു.
പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചു നിന്ന മലയാളികള്‍ നവകേരള നിര്‍മ്മിതിയിലും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും അതെ മനോഭാവനത്തോടെ അണിനിരക്കണമെന്ന് മുഹമ്മദലി പറഞ്ഞു.
എട്ടാം ക്ലാസ് മുതല്‍ പാഠ്യപദ്ധതികളില്‍ നൂതന സാങ്കേതിക വിദ്യാഭ്യാസ മേഖല ഉള്‍പ്പെടുത്തണമെന്ന് അജിത് ബാലകൃഷ്ണന് പറഞ്ഞു. എം.പിമാരായ എളമരം കരീം, ജോസ് കെ മാണി, പി സന്തോഷ്കുമാര്‍, എന്‍.എസ് മാധവന്, എം.പി, എ.വി അനൂപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: