ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതി ആവിഷ്കരിച്ചതിന്റെ ഭാഗമായി സായുധ സേനയിലെ എല്ലാ പുതിയ റിക്രൂട്ട്മെന്റുകളുടെയും പ്രവേശന പ്രായം 17 1/2 – 21 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടത്താന്‍ കഴിഞ്ഞില്ല എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് 2022ലേക്കുള്ള നിര്‍ദിഷ്ട റിക്രൂട്ട്മെന്റ് പരിപാടിക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
അതനുസരിച്ച്, 2022ലെ അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഉയര്‍ന്ന പ്രായപരിധി 23 വയസ്സായി ഉയര്‍ത്തി. വലിയൊരു വിഭാഗം യുവാക്കള്‍ക്ക് ഈ തീരുമാനം പ്രയോജനകരമാകും. അഗ്നിപഥ് യോജനയുടെ ആദ്യ വര്‍ഷത്തില്‍ രണ്ട് വര്‍ഷത്തെ ഇളവ് നല്കി പരമാവധി പ്രവേശന പ്രായം 21 വയസ്സില്‍ നിന്ന് 23 ആക്കി ഉയര്‍ത്താനുള്ള അനുഭാവപൂര്‍ണമായ തീരുമാനമെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: