ന്യൂദല്‍ഹി : അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ചിത്രം അധികൃതര്‍ക്ക് നല്‍കുന്നവര്‍ക്ക് പരിതോഷികം നല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ദല്‍ഹിയില്‍ ഒരുപരിപാരിയില് സംസാരിക്കവേയാണ് രാജ്യത്ത് പുതിയതായി നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമത്തെ കുറിച്ച് ഗതാഗതമന്ത്രി ഇക്കാര്യം അറിയിച്ചത്.
വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിന് രാജ്യത്ത് 1000 രൂപയാണ് പിഴ ഈടാക്കുന്നതെങ്കില്‍ ഇത്തരത്തില്‍ അനധികൃത പാര്‍ക്കിങ് സംബന്ധിച്ച് അധികാരികള്‍ക്ക് ഫോട്ടോ അയച്ചുനല്‍കുന്നയാള്‍ക്ക് അതിന്റെ പകുതി 500 രൂപ പാരിതോഷികമായി നല്‍കും. നഗരങ്ങളിലെ അനധികൃത പാര്‍ക്കിങ് രാജ്യത്തിന് വിപത്താണ്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന പൊതുഗതാഗതം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ചിലപ്പോള്‍ കാറുകള്‍ ഉണ്ടാകും. എന്നാല്‍ ആരും പാര്‍ക്കിങ് സ്ഥലങ്ങള്‍ നിര്‍മിക്കുന്നില്ല. ദല്‍ഹിയില്‍ വിശാലമായ റോഡുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളായി കണക്കാക്കുന്നു.’ ഗഡ്കരി പറഞ്ഞു. നാഗ്പൂരിലെ തന്റെ വീട്ടില്‍ 12 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്നും റോഡില്‍ പാര്‍ക്ക് ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: