ന്യൂദല്‍ഹി: യോഗയില്‍ ആസനങ്ങളെ കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള വിവിധ ശ്വസന വ്യായാമങ്ങളും ഉള്‍പ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗാഭ്യാസങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ വീഡിയോയും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
പത്തിലേറെ ഭാരതീയ ഭാഷകളിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. അന്തരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കൗണ്‍ഡൗണ്‍ പ്രചരണമാണ് പ്രധാനമന്ത്രി എല്ലാ ദിവസവും നടത്തുന്ന ട്വീറ്റുകള്‍. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുമായി സംയോജിപ്പിച്ചാണ് സര്‍ക്കാര്‍ ഈ വര്‍ഷം യോഗ ദിനം നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: