ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അഗ്നിപഥ് പദ്ധതി’ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഈ പദ്ധതി പ്രകാരം നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അഗ്നിവീരന്മാര്ക്ക് സിഎപിഎഫിലേക്കും അസം റൈഫിള്‍സിലേക്കും റിക്രൂട്ട്മെന്റിനായി മുന്‍ഗണന നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനിച്ചു.
‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കള്‍ക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നല്കാന് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു. ഇന്നത്തെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതി ആസൂത്രണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: