തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.
എസ്എസ്എല്‍സി വിജയശതമാനം 99.26, എല്ലാവര്ക്കും അഭിനന്ദനങ്ങള്‍, ട്രോളാനൊന്നും ഞാനില്ല എന്നാണ് അബ്ദുറബ്ബ് കുറിച്ചത്. കഴിഞ്ഞ വര്‍ഷവും ഫെയ്സ്ബുക്കിലൂടെ അബ്ദുറബ്ബ് പ്രതികരിച്ചിരുന്നു. വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോള്‍ മനസിലായോ എന്നാണ് ഫെയ്സ്ബുക്കിലൂടെ അന്ന് അദ്ദേഹത്തിന്റെ ചോദ്യം. താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ വിജയശതമാനം കൂടിയതിന്റെ പേരില്‍ ട്രോളിയ സൈബര്‍ പോരാളികള്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം 99.26 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: