കൊളംബോ: ശ്രീലങ്കയുടെ ഊര്‍ജ്ജ പദ്ധതി അദാനി ഗ്രൂപ്പിന് നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ച ശ്രീലങ്കയിലെ ഉദ്യോഗസ്ഥന് ഫെര്‍ഡിനാന്‍ഡോ പുറത്ത്. ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി ഇന്ത്യയില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങള്‍ മോദിയെ സ്വജനപക്ഷപാതക്കാരനാക്കാന്‍ നടത്തിയ ശ്രമം ഇതോടെ പൊളിഞ്ഞു.
മോദിയുടെ പേരുയര്‍ത്തി ആരോപണം ഉന്നയിച്ച ശ്രീലങ്കയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്മാന് എം.എം.സി, ഫെര്‍ഡിനാന്‍ഡോ രാജിവെച്ചു. താന്‍ അല്പം വൈകാരികമായതുകൊണ്ടാണ് ഇത്തരമൊരു അബദ്ധപ്രസ്താവന നടത്തിയതെന്ന് പറഞ്ഞ് ആരോപണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും ഫെര്‍ഡിനാന്‍ഡോയ്ക്ക് രാജിവെയ്ക്കേണ്ടിവന്നു. ശ്രീലങ്കന്‍ ഊര്‍ജ്ജ പദ്ധതി അനുവദിക്കാന്‍ അദാനിക്ക് പിന്‍വാതിലിലൂടെ പ്രവേശനം നല്കിയെന്നുവരെ ഫെര്‍ഡിനാന്‍ഡോ ആരോപിച്ചിരുന്നു.
ഫെര്‍ഡിനാന്‍ഡോയുടെ രാജി സ്വീകരിച്ചതായി ശ്രീലങ്കയുടെ വൈദ്യുത-ഊര്‍ജ്ജമന്ത്രി കാഞ്ചന വിജെസേകെരെ ട്വീറ്റ് ചെയ്തു. “സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്മാന് ഫെര്‍ഡിനാന്‍ഡോയുടെ രാജി സ്വീകരിച്ചു. പകരം വൈസ് ചെയര്മാന് നലിന്ദ ഇലങ്കാവോകൂന് പുതിയ ചെയര്‍മാനാകും”- ട്വീറ്റില്‍ പറയുന്നു.
ശ്രീലങ്കയിലെ വടക്കന്‍ മാന്നാര്‍ ജില്ലയിലെ 500 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതി അദാനി ഗ്രൂപ്പിന് നല്കാന് രാജപക്സെ തന്നോട്ട് ആവശ്യപ്പെട്ടിരുന്നതായാണ് ഫെര്‍ഡിനാന്‍ഡോ ഒരു പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ പറഞ്ഞത്.
എന്നാല്‍ ഇക്കാര്യം രാജപക്സെ നിഷേധിച്ചിരുന്നു. കാറ്റില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാനുള്ള പദ്ധതി ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നല്കാന് വൈദ്യുതി ബോര്‍ഡിനോട് പറഞ്ഞിട്ടില്ലെന്നും രാജപക്സെ പറഞ്ഞു.
നവമ്പര്‍ 24നാണ് ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്മാന് ഫെര്ഡിനാന്യോയും ഗോതബായ രാജപക്സെയും തമ്മില്‍ കണ്ടത്. അതിന്റെ പിറ്റേന്ന് നവമ്പര്‍ 25ന് ശ്രീലങ്കയിലെ ധനമന്ത്രാലയത്തിന് മന്നാര്‍ പദ്ധതിയെക്കുറിച്ച് കത്തെഴുതുമ്പോള്‍ മോദിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്ന കാര്യം സൂചിപ്പിച്ചിരുന്നില്ല. നല്ലൊരളവില്‍ വിദേശ മൂലധനം എത്തുമെന്നതിനാല്‍ ഈ പദ്ധതി അദാനി ഗ്രൂപ്പിന് നല്കാന് പ്രസിഡന്റ് രാജപക്സെ പറഞ്ഞിരുന്നതായി മാത്രമാണ് ഫെര്‍ഡിനാന്‍ഡ് സൂചിപ്പിച്ചത്. പിന്നീട് എവിടെ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് പുതിയ ആരോപണം അദ്ദേഹം ഉന്നയിച്ചതെന്നത് എല്ലാവരേയും അമ്പരപ്പിക്കുന്നു. ഇപ്പോള്‍ കൊളംബോ തുറമുഖത്തിലെ വെസ്റ്റേണ്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയില്‍ 51 ശതമാനം ഓഹരി അദാനി ഗ്രൂപ്പിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: