ന്യൂദല്‍ഹി: അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന് മോഡില്‍ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് മോദിയുടെ നിര്‍ദേശം വന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള കര്‍ശന ഇടപെടലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നാണ് കര്‍ശന നിര്‍ദേശം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന് മോഡില്‍ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: