തൃശൂര്‍: എളനാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ മുങ്ങി മരിച്ചതായി കുടുംബാങ്ങള്‍ക്ക് വിവരം ലഭിച്ചു.സ്മോളന്‍സ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയും, എളനാട് കിഴക്കേമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും, ജയശ്രീയുടെയും മകളുമായ ഫെമി ചന്ദ്രയാണ്(24) മരിച്ചത്.
എം.ബി.ബി.എസ് പഠനത്തിന് ശേഷം കൂട്ടുകാരുമൊത്ത് ഉല്ലാസയാത്ര പോയതിനിടെയാണ് തടാകത്തില്‍ വീണ് അപകടം സംഭവിച്ചത് എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.ജൂണ്‍ 30ന് കുടുംബം റഷ്യയിലേക്ക് മകളെ കൂട്ടികൊണ്ടുവരുന്നതിനായി പോകാനിരിക്കെയാണ് ദുരന്തം ഉണ്ടായത്.കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫെമി വീട്ടില്‍ എത്തിയിരുന്നു. സഹോദരന്: വരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: