ന്യൂദല്‍ഹി: കെ പി യോഹന്നാനെതിരെ വാര്‍ത്ത നല്കാതിരിക്കാന് 10 കോടി രൂപയും അമേരിക്കയില്‍ വീടും വാഗ്ദാനം ചെയ്തതായി മാധ്യമ പ്രവര്ത്തകന്. ബിലീവേഴ്സ് ചര്‍ച്ചിന് വിദേശത്തുനിന്ന് പണ്ട് സ്വീകരിക്കാനുള്ള എഫ് സി ആര് എ അക്കൊണ്ട് മരവിപ്പിച്ചതും താനാണെന്ന് തെഹല്‍ക്ക എഡിറ്ററായിരുന്ന മാത്യു സാമുവല്‍ അവകാശപ്പെട്ടു.
‘കെ പി യോഹന്നാന് എന്ന ഫ്രാഡിന് എതിരെ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ പറയുന്നുണ്ട്, എഴുതുന്നുണ്ട് .. ഗ്ലോബല്‍ മീഡിയ, നാഷണല്‍ മീഡിയ.. അതിലൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ എന്റെ അന്വേഷണവും പറയുന്നുണ്ട്, എന്നാല്‍ മലയാളത്തിലെ മീഡിയ അയാളുടെ പണം വാങ്ങി അയാളെ പരിശുദ്ധന് ആക്കാന്‍ ശ്രമിക്കുന്നു.’ മാത്യു ഫേസ് ബുക്കില്‍ കുറിച്ചു.
കെപി യോഹന്നാനെതിരെ അമേരിക്കയിലുണ്ടായിരുന്ന കേസിന്റെ വിവരം തേടി ടെക്സാസില്‍ വരെ പോയെന്നും ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്വന്തുക്കളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതായും മാത്യു സാമുവല്‍ വെളിപ്പെടുത്തി.
മാത്യു സാമുവല്‍ എഴുതുന്നു;
കെപി യോഹന്നാൻ എന്ന self proclaim fraud Bishop” ഇയാക്കെതിരെ Texas കോടതിയിൽ ഉണ്ടായിരുന്ന കേസ് നിങ്ങൾക്ക് അറിയാമോ…?
GFA ഇന്ത്യ, അതായത് കേരളത്തിൽ നിന്നും 45 മില്യൺ അമേരിക്കൻ ഡോളർ GFA ഹെഡ് കോട്ടേഴ്സ് അമേരിക്കയിലേക്ക് അയക്കുന്നു ഏകദേശം (350 കോടി രൂപാ) ഇത്രയും പണം എങ്ങനെ ഇവർക്കു ഇന്ത്യയിൽ നിന്നും കിട്ടി ഇതായിരുന്നു അവർക്ക് സംഭാവന കൊടുത്തവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷൻ വർക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളിൽ നിന്നും ഇവർ പണം സ്വരൂപിച്ചത് ഇപ്പോൾ തിരിച്ച് അങ്ങോട്ട് പണം വരുന്നു
ഇതിലാണ് rico കേസ് ഇയാക്കെതിരെ ചുമത്തിയത്, അവസാനം ഇയാൾ കേസ് തോറ്റു 240 കോടി രൂപാ പണം അയാൾ അവിടെ തിരികെ അടച്ചു,
ഇതായിരുന്നു ഇയുള്ളവൻ നടത്തിയ അനേഷണം ഇയാളുടെ പിറകെ texas wills point വരെ ഞാൻ പോയി
ഇയാളുടെ ഇന്ത്യയിലെ പ്രോപ്പർട്ടീസ് മുഴുവൻ ഡീറ്റെയിൽസ് എടുത്തു…!
ഇനി അടുത്ത ഒരു ചോദ്യം..!
ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാൻ വാങ്ങിയത് 85 കോടി രൂപയ്ക്കാണ്…!
കേരള സർക്കാർ തീരുമാനമെടുത്തു 250 കോടി രൂപാ കോടതിയിൽ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് ഉണ്ടാക്കുവാൻ, അതായത് അക്ഷരാർത്ഥത്തിൽ കേരള സർക്കാറിന് ഓർഡിനൻസിൽ കൂടെ ഏറ്റെടുക്കുവാൻ ഒരു തടസ്സവും ഇല്ലാത്ത ഒരു പ്രോപ്പർട്ടി അതാണ് രാജമാണിക്യം റിപ്പോർട്ട് പറയുന്നത് അതായത് ഇത്രയും പണം കൊടുക്കുന്നതും കെപി യോഹന്നാന് വേണ്ടിയാണ് ..
കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്…!
സഖാക്കൾക്ക് ഉത്തരം പറയുവാൻ ഉണ്ടോ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: