ന്യൂദല്‍ഹി: മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാണ്‍പൂര്‍ യാത്രയ്ക്കു പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുപി പോലീസ് തടഞ്ഞതെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഇടി കാണ്‍പൂരിലെത്തിയത്. മുഹമ്മദ് ബഷീറിനൊപ്പം ലീഗിന്റെ ഉത്തരേന്ത്യയിലെ ചില പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയെന്നാരോപിച്ച് വലിയ കലാപമാണ് കാണ്‍പൂരില്‍ നടന്നത്. കാണ്‍പൂരില്‍ അതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. വെള്ളിയാഴ്ച തന്നെ ഇ.ടി. മുഹമ്മദ് ബഷീര്‍ കാണ്‍പൂരിലെത്തി കലാപകാരികളെ സന്ദര്‍ശിക്കുന്നതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് യുപി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാണ്‍പൂരില്‍ എത്തിയ ഉടന്‍ പോലീസ് എംപിയെ തടഞ്ഞത്. എംപി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും ഉന്നത് ഉദ്യോഗസ്ഥരെത്തി ഒരുകാരണവശാലും കാണ്‍പൂരില്‍ ഇന്നു സന്ദര്‍ശം അനുവദിക്കില്ലെന്നു വ്യക്തമാക്കി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഗസ്റ്റ് ഹൗസില്‍ എത്തിച്ച ശേഷം ദല്‍ഹിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
കാണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് 54 പേര് ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗ് എംപിയായ ഇ.ടി. എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അര്‍ധരാത്രി കാണ്‍പൂരില്‍ എത്തിയത് എന്നതടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ സൈഫുള്ള, മുഹമ്മദ് നസീം, മുഹമ്മദ് ഉമര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന കലാപത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: