അടിമാലി: പ്രണയപരാജയത്താല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ രക്ഷിച്ചു.അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലെ നൂറിലേറെ ഉയരമുളള പാറക്കെട്ടിലാണ് തലമാലി സ്വദേശിയായ 26കാരിയെ എസ്.ഐ കെ.എം സന്തോഷ്കുമാറും സംഘവും രക്ഷിച്ചത്.എസ്.ഐ കെ.എം സന്തോഷും സംഘവും പാറക്കെട്ടിന് മുകളില്‍ എത്തിയെങ്കിലും യുവതി നില്ക്കുന്ന സ്ഥലം വരെ എത്താന്‍ കഴിഞ്ഞില്ല.എസ്.ഐ സന്തോഷ് മാത്രം പാറയുടെ മുകളിലൂടെ ഊര്‍ന്നിറങ്ങി യുവതിയുടെ സമീപത്തെത്തി ഒരു മണിക്കൂറോളം സംസാരിച്ചാണ് യുവതിയെ അനുനയിപ്പിച്ചത്.
യുവതി വളരെ അപകടം പിടിച്ച സ്ഥലത്തായിരുന്നു നിന്നത്.മഴപെയ്ത് പാറയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. കാല് തെന്നിയാല്‍ ജീവന് ന്ഷ്ടപ്പെടും.എസ.ഐ സന്തോഷ് ആദ്യം സംസാരിച്ചപ്പോള്‍ യുവതി തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. കാരണം ചോദിച്ചപ്പോല്‍ താന്‍ ജീവനൊടുക്കാന്‍ പോവുന്നു എന്ന് വിളിച്ചു പറഞ്ഞു.യുവതി ആറ് വര്‍ഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.ഇപ്പോള്‍ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറി. അതില്‍ കടുത്ത നിരാശയിലായിരുന്നു യുവതി.ഇതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.
യുവതി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധപൂര്‍വ്വം പോലീസ് കേട്ടതിന് ശേഷം സംസാരത്തിലൂടെ ഇവരുടെ മാനസിക നിലയില്‍ മാറ്റം വരുത്തി. എന്ത് പ്രശ്നത്തിനും പരിഹാരം കാണാമെന്ന ഉറപ്പില്‍ യുവതി പാറയില്‍ നിന്ന് ഇറങ്ങി പോലീസിന് അടുത്തെത്തി.യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതിയുടെ കാമുകമായിരുന്ന യുവാവിനോടും, യുവതിയോടും ബന്ധുക്കളോടും അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: