ന്യൂദല്‍ഹി: ഇന്ത്യയിലെ ബയോടെക്നോളജി വകുപ്പും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അമേരിക്കയിലെ ഇന്റര്‍നാഷണല്‍ എയ്ഡ്സ് വാക്സിന് ഇനിഷ്യേറ്റീവും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
എച്ച്ഐവി, ടിബി, കോവിഡ്19 എന്നിവയും മറ്റ് ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികളും അവഗണിക്കപ്പെട്ട രോഗങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നൂതന ബയോമെഡിക്കല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതു സംബന്ധിച്ചുള്ളതാണ് ധാരണാപത്രം. പരസ്പര താല്‍പ്പര്യമുള്ള മേഖലകളിലെ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഈ ധാരണാപത്രം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: