തിരുവനന്തപുരം: പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണം നടപ്പിലാക്കി എന്നു സര്‍ക്കാര്‍ പറയുന്നത് നുണയുടെ കോട്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. .100 എണ്ണം പോലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.പ്രതിപക്ഷം സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ജനത്തെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. സര്‍ക്കാരിന്റെ അവകാശവാദങ്ങളില്‍ പ്രതിപക്ഷം വിശദമായ പരിശോധന നടത്തി. ഇതു സംബന്ധിച്ച് ആരുമായും സംവാദത്തിനു തയാറാണ്. പ്രകടനപത്രികയെ നാല് വിഭാഗങ്ങളായി തിരിച്ച് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കും.പ്രതിപക്ഷനേതാവ് പറഞ്ഞു
വര്‍ഗീയ ശക്തികള്‍ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുകയാണ്. എല്ലാ വര്‍ഗീയതയെയും ചെറുത്തു തോല്‍പ്പിക്കണം എന്നാണ് പാര്‍ട്ടി നിലപാട്. മൃദു ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനില്ല. മതനിരപേക്ഷ നിലപാടാണ് കോണ്‍ഗ്രസിന്റേത്. മതനിരാസമല്ല മതനിരപേക്ഷത. എല്ലാവര്ക്കും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. കാവി മുണ്ട് ഉടുത്താല്‍ സംഘപരിവാര്‍ എന്നാകില്ല. അമ്പലത്തില്‍ പോയാല്‍ മൃദുഹിന്ദുത്വം ആകില്ല. ഇത് തെറ്റായ വ്യാഖ്യാനം.ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനാകണം.: തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം താനും ക്ഷേത്രത്തില്‍ പോയി.രാഹുല്‍ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തില്‍ പോകുന്നത് മൃദുഹിന്ദുത്വം അല്ല.ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വര്‍ഗീയവാദി ആകില്ല. അത് വികലമായ കാഴ്ചപ്പാടാണ്.മതേതര നിലപാടില്‍ കോണ്‍ഗ്രസ്സ് വെള്ളം ചേര്‍ത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.
മന്ത്രിമാരെല്ലാം തൃക്കാക്കരയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഭരണം സ്തംഭിച്ചെന്നും അതിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലുണ്ടായതെന്നു പറഞ്ഞ സതീശന് ഫലം വന്ന് അഞ്ച് ദിവസം പിന്നുടുമ്പോഴും പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ പരിഹസിച്ചു.ഭരിക്കേണ്ട സമയത്ത് മന്ത്രിമാര്‍ ഭരിക്കണം. ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാന്‍ വന്നു.ഉദ്യോഗസ്ഥര്‍ പോലും തൃക്കാക്കരയില്‍ ആയിരുന്നു.
വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗവും എംപിമാരുടെ യോഗവും സര്‍ക്കാര്‍ ഉടന്‍ വിളിക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു കേരളത്തില്‍ 24 വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്ളതിനാല്‍ പരിസരവാസികളുടെ ഉപജീവന മാര്‍ഗത്തെ ഉത്തരവ് ബാധിക്കും. സംസ്ഥാനത്തെ 2.5 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.ചെറുകിട കര്‍ഷകരെയാണ് തീരുമാനം കൂടുതലായി ബാധിക്കുക. വസ്തുവില്‍ വായ്പയെടുക്കല്‍, വില്പന എന്നിവയെ ബാധിക്കും. കോടതി നിര്‍ദേശം വന്നതോടെ പഞ്ചായത്തുകളും അങ്കലാപ്പിലാണ്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഇടപെടണം. ക്വാറികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ താല്പര്യമെന്നും അങ്ങനെ വന്നാല്‍ കര്‍ഷക താല്പര്യം ഹനിക്കപ്പെടുമെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: