കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. അതുവരെ നടനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും.
അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ജൂണ്‍ ഒന്നാം തീയതിയാണ് വിജയ് ബാബു ദുബായില്‍നിന്ന് കൊച്ചിയിലെത്തിയത്.വിദേശത്തു നിന്നും നാട്ടിലെത്തിയ നടനെ മൂന്ന് ദിവസമാണ് തുടര്‍ച്ചയായി അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയുമായുണ്ടായിരുന്ന ബന്ധം ഉഭയസമ്മത പ്രകാരമാണെന്നും സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് നടി പരാതി നല്‍കിയതെന്നുമാണ് വിജയ്ബാബു അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. കൂടാതെ ഇത് വ്യക്തമാക്കുന്നതായി നടന് അവകാശപ്പെടുന്ന തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് നടന് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളില്‍നിന്നാണ് പോലീസ് മൊഴിയെടുത്തത്. വിജയ്ബാബുവിന്റെ രണ്ട് മൊബൈല്‍ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഖഡടഠ കച
പ്രതികരിക്കാൻ ഇവിടെ എഴുതുക: