ന്യൂദല്‍ഹി: പിഎം കിസാന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ കെവൈസിയാക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. മെയ് 31ന് അവസാനിക്കേണ്ടിയിരുന്നത് ജൂലൈ 31 വരെയാണ് നീട്ടിയത്.
കെവൈസി ശരിയായാല്‍ മാത്രമേ വര്‍ഷം മൂന്നു തവണയായി ആറായിരം രൂപ വീതം കര്‍ഷകര്‍ക്ക് നല്കുന്ന കര്‍ഷക് സമ്മാന്‍ പദ്ധതി പ്രകാരം പണം ലഭിക്കൂ. മെയ് 31ന് പ്രധാനമന്ത്രി പദ്ധതിയുടെ പതിനൊന്നാം ഗഡു കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ഇട്ടിരുന്നു.
കെവൈസി ആക്കേണ്ടത്:
- പിഎം കിസാന്‍. ഗവ്. ഇന്‍ എന്ന വെബ് സൈറ്റില്‍ കയറുക.
- വലതുവശത്ത് മുകളിലുള്ള ഇ കെവൈസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ആധാര്‍ നമ്പര്‍ നല്‍കുക
- മൊബൈല്‍ നമ്പര്‍ ചേര്‍ക്കുക
- ഗെറ്റ് ഒടിപിയില്‍ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒടിപി നിര്‍ദ്ദിഷ്ട സ്ഥലത്ത് ചേര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: