ന്യൂദല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലേക്ക്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അദേഹം ഇന്ത്യയിലെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങള്‍ ഇല്ലെങ്കിലും അദേഹം ഗോവ സന്ദര്‍ശിക്കും.
ഗോവയില്‍ ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തായിരിക്കും പോപ്പ് എത്തുക. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായും, ഇന്ത്യ വലിയ സമ്മാനമാണ് നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്ധന് സിക്ല വ്യക്തമാക്കിയിരുന്നു.
കൊവിഡിനെ നേരിടാന്‍ ഇന്ത്യ നല്കിയ സഹായങ്ങളെ പോപ്പ് ഫ്രാന്‍സിസ് അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. വിവിധ ലോക രാജ്യങ്ങള്‍ക്ക് വാക്സിന് നല്കിയ വാക്സിന് മൈത്രി അടക്കമുള്ള നടപടികളെയാണ് പോപ്പ് അഭിനന്ദിച്ചത്. പോപ്പുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ ആര്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: