ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറിയും തീപ്പിടത്തവും. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആറ് തൊഴിലാളികളുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഐജിയും കമ്മിഷണറും ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഏകദേശം ഒരു മണിക്കൂര്‍ മുന്‍പാണ് അപകടം ഉണ്ടായത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. നൂറിലേറെ പേര് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്. 20 ഓളം പേരെ പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: