കൊല്‍ക്കത്ത: ബോളിവുഡ് ഗായകനും, മലയാളിയുമായ കെകെയുടെ നിര്യാണത്തിന്റെ ഞെട്ടല്‍ മാറാതെ സംഗീത ലോകം. കഴിഞ്ഞ മാര്‍ച്ച് 31ന് രാത്രി നടന്ന സംഗീതപരിപാടിക്കിടെയാണ് അസ്വസ്ഥത ഉണ്ടാവുകയും തുടര്‍ന്ന് ഹോട്ടലിലേക്ക് പോയ കെകെ പടികളില്‍ തളര്‍ന്ന് വീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.അദ്ദേഹത്തോടൊപ്പം വേദിയില്‍ ഉണ്ടായിരുന്ന ഗായിക സുബലക്ഷ്മി ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
കൊല്‍ക്കത്തയില്‍ പരിപാടി നടന്ന നസ്റുല്‍ മഞ്ച ഓഡിറ്റോറിയകത്തിന് അകത്തും പുറത്തുമായി ധാരാളം കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു.അദ്ദേഹം അഞ്ചരയോടെ ഓഡിറ്റോറിയത്തില്‍ എത്തി.തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ കണ്ട്, സംഘാടകര്‍ ജനക്കൂട്ടാതെ മാറ്റാതെ പുറത്തിറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.ഓഡിറ്റോറിയത്തിലെ ഗ്രീന്റൂമിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു.എന്നാല്‍ എന്നെ അവിടേക്ക് കടത്തിവിട്ടു ഞങ്ങള്‍ കുറച്ച് സമയം സംസാരിച്ചു, പിന്നീട് സെല്‍ഫി എടുത്തു.അപ്പോഴൊന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശനങ്ങള്‍ ഇല്ലായിരുന്നു.
പരിപാടിക്കിടെ വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നും, കുറക്കണമെന്നും സംഘാടകരോട് പറഞ്ഞു.എന്നാല്‍ അദ്ദേഹംഅപ്പോഴും അസ്വസ്ഥതയെക്കുറിച്ചു പറഞ്ഞില്ല.പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ പരിപാടി തുടരാന്‍ അനുവദിക്കില്ലായിരുന്നു എന്ന് സുബലക്ഷ്മി പറഞ്ഞു.കെകെയുടെ രക്തധമനിയില്‍ വലിയ ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും പോസ്റ്റമോര്‍ട്ടത്തില്‍ പറയുന്നു.അദ്ദേഹം കുഴഞ്ഞു വീണ സമയത്ത് സി.പി.ആര് നല്കിയിരുന്നെങ്കില് ജീവന് രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: