ന്യൂദല്‍ഹി: ഇന്ത്യയിലെ ലിബറലുകളും മനുഷ്യാവകാശപ്രവര്‍ത്തകരും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളും കൈകോര്‍ത്ത് ഹിന്ദുനേതാക്കളെയും ഹിന്ദുത്വവാദികളെയും ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്താന്‍ ആസൂത്രിത ശ്രമം. ഹിന്ദുഫോബിയ വളര്‍ത്താന്‍ ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെ ഇടതു-ലിബറല്‍-മനുഷ്യാവകാശ-ന്യൂനപക്ഷ സംഘടനകള്‍ കൈകോര്‍ത്ത് ശ്രമിക്കുകയാണ്.
ഈയിടെ ‘കശ്മീര്‍ ഫയല്‍സ്’ സംവിധായകന് വിവേക് അഗ്നിഹോത്രിയെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകനെതിരെ അവിടത്തെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും പരാതികള്‍ സൃഷ്ടിക്കുകയായിരുന്നു ഇന്ത്യയിലെ ഇടതു-ലിബറല്‍-മനുഷ്യാവകാശ-ന്യൂനപക്ഷ സംഘടനകള്‍.
എന്നാല്‍ ഇതിനെതിരെ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് ഹിന്ദു ഫോബിയ ആണെന്നും പരിപാടിക്ക് വിളിച്ച് അവസാന നിമിഷം അത് നീട്ടിവെച്ച് തന്നെ അപമാനിച്ചുവെന്നും വിവേക് അഗ്നിഹോത്രി കുറ്റപ്പെടുത്തിയിരുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണലിനെ നിരോധിക്കുകയും ഗൂഢോദ്ദേശ്യങ്ങള്ക്ക് വിദേശഫണ്ടുകള്‍ വാങ്ങിയിരുന്ന നിരവധി മനുഷ്യാവകാശസംഘടനകളെ നിര്വ്വീര്യമാക്കിയതിലും മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരവേലയാണ് ഇവര്‍ സംഘടിപ്പിക്കുന്നത്.
ഇപ്പോള്‍ ബെംഗളൂരു എം.പിയും ബി.ജെ.പിയുടെ യുവ നേതാക്കളിലൊരാളുമായ തേജസ്വി സൂര്യക്കെതിരെയും അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധ സ്വരം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഈ നാല്‍വര്‍ സംഘം. ഓസ്ട്രേലിയയിലെ സിഡ്നിയിലും മെല്‍ബണിലുമായി നടക്കുന്ന ‘ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗി’ല്‍ (എ.ഐ.വൈ.ഡി) തേജസ്വി സൂര്യയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇത്തരം സംഘടനകള്‍. ഇതേത്തുടര്‍ന്ന് സംഘാടകര്‍ തേജസ്വി സൂര്യയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തേജസ്വി സൂര്യ വിദ്യാര്‍ത്ഥികളുമായി സംവദിക്കേണ്ടിയിരുന്ന പരിപാടിയാണ് പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയത്.
സര്‍വകലാശാലാ അധ്യാപകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമടക്കമുള്ള നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പരിപാടിക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്പോണ്സര്മാര്ക്ക് ഇവര്‍ കത്തയക്കുകയും ചെയ്തിരുന്നു. ആര്.എസ്.എസ് അംഗമായ തേജസ്വി സൂര്യയ്ക്ക് സ്ത്രീവിരുദ്ധതയും മതവിദ്വേഷവും ഉണ്ടെന്ന ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാനായിരുന്നു ശ്രമം നടന്നത്. തേജസ്വി സൂര്യയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പെയിനും നടന്നിരുന്നു. ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പെയിനില്‍ ഓസ്ട്രേലിയയിലുള്ള മുസ്ലിം സംഘടനകളും ചേര്‍ന്നിരുന്നു. ഓസ്ട്രേലിയന്‍ ഫെഡറേഷന് ഓഫ് ഇസ്ലാമിക് കൗണ്‍സില്‍സ്, ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ എന്നീ സംഘടനകള്‍ തേജസ്വി സൂര്യയ്ക്കെതിരെ നിലകൊണ്ടു.
സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിങ്ങനെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ലണ്ടനില്‍ വെച്ച് നടന്ന ‘ദ ഐഡിയാസ് ഫോര്‍ ഇന്ത്യ’ കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ മോദി സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായം സ്വരൂപിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ കോണ്‍ഫറന്‍സ്. ഇതില്‍ നാല് നേതാക്കളും ഇന്ത്യാവിരുദ്ധതയാണ് സംസാരിച്ചിരുന്നത്. എന്നിട്ടും സമൂഹമാധ്യമങ്ങളില്‍ ഇവരുടെ വിധ്വംസക ആശയങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: