ജെറുസലേം: ഇസ്രയേല്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന് വനിതയെ വെടിവെച്ച് കൊന്നു. വെസറ്റ് ബാങ്കിലെ ഹെബ്രോണില്‍ അല്‍ അറൂബ് അഭയാര്‍ഥി ക്യാമ്പിന് സമീപമാണ് സംഭവം. അഭയാര്‍ഥി ക്യാമ്പിന് സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികരെ ഇവര്‍ യാതൊരുപ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് സൈനികരെ പരിക്കേല്‍പ്പിച്ചതോടെയാണ് വെടിവെച്ചത്. ഗഫ്രാന്‍ വാരസ്നയാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചെതാണെന്ന് സൈന്യം വിശദീകരിച്ചിട്ടുണ്ട്. പലസ്തീന് വംശജര്‍ അടുത്തിടെയായി ഇസ്രയേല്‍ സൈന്യത്തെ കായികമായി അക്രമിക്കുന്നത് പതിവാണ്. അതിനുള്ള മുന്നറിയിപ്പാണ് വെടിവെയ്പ്പെന്ന് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹവുമായുള്ള പ്രതിഷേധ പ്രകടനങ്ങളും സൈന്യം അനുവദിച്ചില്ല. പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: