ഇന്ത്യയിലെ വാഹന വിപണിയില്‍ ശ്രദ്ധേയമായ വളര്‍ച്ച പ്രകടമാക്കി ടാറ്റ മോട്ടോഴ്സ്. മെയ് മാസത്തിലെ വില്പന്ന കണക്കുകളില്‍ രണ്ടാമതെത്തിയത് മഹിന്ദ്ര& മഹിന്ദ്രയെ പിന്തള്ളി. 76,210 യൂണിറ്റ് വില്പനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്തെത്തുന്നത്. അതേസമയം 1,61,413 വാഹനങ്ങളുമായി പതിവുപോലെ മാരുതി ഒന്നാം സ്ഥാനത്ത് എത്തി.
കഴിഞ്ഞ വര്‍ഷം മേയില്‍ 26,661 യൂണിറ്റ് വില്പനയുണ്ടായിരുന്ന ടാറ്റ 186 ശതമാനം വളര്‍ച്ച നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വില്പനയാണ് ഇത്. മൂന്നാം സ്ഥാനത്തുള്ള മഹിന്ദ്ര വില്പന 53,726 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ മഹിന്ദ്രയുടെ വില്പന 17,447 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച 208 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: