കാട്ടാക്കട: മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്. പരിസ്ഥിതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം ജൂണ്‍ 3 ന് കള്ളിക്കാട് ചിന്താലയ വിദ്യാലയത്തില്‍ ചേരുന്ന പരിസ്ഥിതി സമ്മേളനത്തില്‍് കേന്ദ്രമന്ത്രി വി.മുരളീധരന്‍ വിതരണം ചെയ്യും. കീഴ്‌വാണ്ടയിലെ അഗസ്ത്യവനം സൂക്ഷ്മ നിബിഢവനത്തിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിക്കും.
രാവിലെ 9.45ന് മുന്‍ ജലനിധി ഡയറക്ടര്‍ ഡോ.വി.സുഭാഷ് ചന്ദ്രബോസ്, റിട്ട.ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഉദയനന്‍ നായര്‍ എന്നിവര്‍ പരിസ്ഥിതി സര്‍ഗ സംവാദം നടത്തും. 11.15ന് കേന്ദ്രമന്ത്രി വി.മുരളീധരനെ ചിന്താലയാശ്രമം പൂര്‍ണ കുഭം നല്‍കി സ്വീകരിക്കും. ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് വിശ്വനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ വി.ആര്‍.സജിത്ത് വിദ്യാലയ പരിചയം നടത്തും. എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍, പരിസ്ഥിതി ശാത്രജ്ഞന്‍ ഡോ.സുഭാഷ് ചന്ദ്രബോസ്,റിട്ട.ഡി.എഫ്.ഒ ഡോ.ഇന്ദുചൂഡന്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാര്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദു സുനില്‍,സ്‌കൂള്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ രാജ്‌മോഹന്‍, ഡോ.വി.സുനില്‍കുമാര്‍, ഉയനന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.
ഡോ. സുഭാഷ് ചന്ദ്രബോസ്, ഡോ.ജെ.ഹരീന്ദ്രന്‍നായര്‍, ഡോ. വി.സുനില്‍കുമാര്‍, പി.ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ഡോ. ലേഖ അജിത്ത്, കെ.ആര്‍. അജയന്‍അജിത് കിളിയൂര്‍, അജി ദൈവപ്പുര, വേണു കീഴ്‌വാണ്ട, കാവാലം സജീവ്, അനില്‍ ഭാവഗീതം, ഉദയനന്‍ നായര്‍, ജയകൃഷ്ണന്‍ വൈദ്യര്‍, കെ.പ്രഭാകരന്‍നായര്‍ രണ്ടാംതോട് , എ.വിശ്വനാഥന്‍ നായര്‍, ആര്‍.രവീന്ദ്രനാഥന്‍ നായര്‍, അഡ്വ. അഞ്ജു കൃഷ്ണ, അഗ്നസ് സൂസന്‍ ഫ്രാന്‍സിസ്, അഥീന കോശി, കാതറിന്‍ സിബി എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: